ജര്‍മ്മനിയിലെ ഏറ്റവും പുരാതന രൂപത ഇടവകകള്‍ വെട്ടികുറയ്ക്കുന്നു

ജര്‍മ്മനിയിലെ ഏറ്റവും പുരാതന രൂപത ഇടവകകള്‍ വെട്ടികുറയ്ക്കുന്നു

ജീവിതചെലവും സഭാംഗങ്ങളുടെ എണ്ണത്തില്‍ വന്ന കുറവും കണക്കിലെടുത്ത് ജര്‍മ്മനിയിലെ ഏറ്റവും പഴക്കമുള്ള രൂപത ഇടവകകളുടെ എണ്ണം വെട്ടികുറയ്ക്കുന്നു. ജര്‍മ്മനിയിലെ വെസ്റ്റേണ്‍ ട്രിയെര്‍ രൂപതയുടെ വക്താവ് ജൂഡിത് റപ് ആണ് കത്തോലിക്കാ ന്യൂസ് സര്‍വീസിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണസംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള ധനത്തിന്റെയും സമയത്തിന്റെയും കുറവും വിശ്വാസികളുടെ പങ്കാളിത്തത്തിലുള്ള കുറവുമാണ് ഇതിലേക്ക് വഴിതെളിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഫെബ്രുവരി 16 ന് ട്രിയെര്‍ ബിഷപ് സ്റ്റീഫന്‍ അക്കര്‍മാന്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയിരുന്നു. ഇതനുസരിച്ച് 2020 ഓടെ 172 ഇടവകകള്‍ 35 എന്ന നിലയിലേക്ക് ചുരുങ്ങും.  പുതിയ ഇടവകയ്ക്ക് ഒരു വൈദികനും രണ്ട് ഫുള്‍ടൈം അല്മായരും ഒന്നോ രണ്ടോ മാനേജ്‌മെന്റ് വോളന്റിയറുമായിരിക്കും ഉണ്ടായിരിക്കുക.

 

 

You must be logged in to post a comment Login