പ്ലാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ശവകുടീരങ്ങള്‍ അലങ്കരിക്കരുതെന്ന് ഗോവയിലെ സഭയുടെ അറിയിപ്പ്

പ്ലാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ശവകുടീരങ്ങള്‍ അലങ്കരിക്കരുതെന്ന് ഗോവയിലെ സഭയുടെ അറിയിപ്പ്

പനജി: അന്തരീക്ഷ മലിനീകരണത്തിന് കാരണമായേക്കാവുന്ന വസ്തുക്കള്‍ കൊണ്ട് ശവകുടീരങ്ങള്‍ അലങ്കരിക്കരുതെന്ന് ഗോവയിലെ സഭ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. നവംബര്‍ രണ്ടിന് സകല മരിച്ചവരുടെയും തിരുനാള്‍ ആചരിക്കുന്ന വേളയിലാണ് ഇടവകയിലെ വൈദികര്‍ക്കുള്ള കത്തില്‍ ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ വെല്‍ഫെയര്‍ വിങ് വഴിയാണ് ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യരുതെന്നും മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കണമെന്നുമുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തോട് വിധേയപ്പെട്ടുകൊണ്ടാണ് ഗോവന്‍ സഭ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

You must be logged in to post a comment Login