“ഗോഡ് ഈസ് യങ്” പാപ്പായുടെ പുതിയ പുസ്തകം അടുത്ത മാസം

“ഗോഡ് ഈസ് യങ്” പാപ്പായുടെ പുതിയ പുസ്തകം അടുത്ത മാസം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. പാപ്പയുമായുള്ള അഭിമുഖങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ പുസ്തകം. ഗോഡ് ഈസ് യങ് എന്നാണ് പുസ്തകത്തിന്‍െ പേര്.

മാര്‍ച്ച് 20 ന് പതിനഞ്ച് രാജ്യങ്ങളിലായി ഇത് പ്രസിദ്ധീകരിക്കും. യുഎസ്എ , കാനഡ എന്നിവിടങ്ങളില്‍ റാന്‍ഡം ബുക്‌സാണ് പ്രസാധകര്‍. റീജിയനല്‍ വേള്‍ഡ് യൂത്ത് ഡേയ്ക്ക് മുമ്പായിട്ടാണ് പ്രകാശനം.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുളള പുസ്തകമായിരിക്കും ഇത്.

You must be logged in to post a comment Login