ദൈവത്തിന്റെ നിയമങ്ങളോട് വിധേയത്വമുള്ളവരായിരിക്കുക: മാര്‍പാപ്പ

ദൈവത്തിന്റെ നിയമങ്ങളോട് വിധേയത്വമുള്ളവരായിരിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: ദൈവത്തിന്റെ നിയമങ്ങളോട് വിധേയമുള്ളവരായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവവുമായുളള വ്യക്തിപരമായ ബന്ധമാണ് നിയമങ്ങള്‍ പാലിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്.

ദൈവപിതാവിനോടുള്ള കൃതജ്ഞതാഭരിതമായ മനസ്സ് ക്രിസ്തീയ ജീവിതത്തില്‍ എല്ലാറ്റിനും മീതെയാണ്. പരിശുദ്ധാത്മാവ് ഒരു ജീവിതത്തില്‍ സന്ദര്‍ശനം നടത്തുന്നു എന്നതിന്റെ അടയാളമാണ് നന്ദിയുടെ സ്വഭാവം. നാം ദൈവത്തെ അനുസരിക്കാന്‍ സന്നദ്ധമാവുമ്പോള്‍ ആദ്യം അതുവഴി ദൈവം നമുക്ക് നല്കാനുദ്ദേശിക്കുന്ന നന്മകള്‍ മനസ്സിലാക്കണം. ദൈവം എത്രയോ കരുണയുള്ളവനാണെന്ന് ഓരോ ക്രിസ്ത്യാനികളും മനസ്സിലാക്കിയിരിക്കണം. ദൈവവുമായി വ്യക്തിപരമായ ബന്ധത്തില്‍ വളര്‍ന്നുവരികയാണ് ചെയ്യേണ്ടത്.

ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവാകുന്നു എന്നാണ് ദൈവം മോശയോട് പറഞ്ഞത്. ഇത് ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം അപരിചിതരുടേതല്ല നിന്റേതാണെന്നാണ് അതിന്റെ അര്‍ത്ഥം. പത്തുപ്രമാണങ്ങളെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

You must be logged in to post a comment Login