ഗോള്‍ഡന്‍ റോസുമായി പാപ്പ ഫാത്തിമായില്‍

ഗോള്‍ഡന്‍ റോസുമായി പാപ്പ ഫാത്തിമായില്‍

പോര്‍ച്ചുഗല്‍: ഇന്ന് ഫാത്തിമാമാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സുവര്‍ണ്ണറോസ് സമ്മാനിക്കും. പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ഉയര്‍ന്നിരിക്കുന്ന ചെറിയ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമായിരിക്കും ഉപഹാര സമര്‍പ്പണം.

2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ ഫാത്തിമായിലെത്തിയപ്പോഴും ഗോള്‍ഡന്‍ റോസ് സമര്‍പ്പിച്ചിട്ടുണ്ട്. മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഫ്രാന്‍സിസ് മാര്‍പാപ്പ ഗോള്‍ഡന്‍ റോസ് സമര്‍പ്പിച്ചിട്ടുണ്ട്. 2016 ജൂലൈയില്‍ ചെക്ക്യോസ്ലാവാക്യയിലും 2016 ഫെബ്രുവരിയില്‍ ഗ്വാഡലൂപ്പെയിലും 2015 സെപ്തംബറില്‍ ക്യൂബയിലുമായിരുന്നു ഇതിന് മുമ്പുള്ള ഇത്തരം സമര്‍പ്പണങ്ങള്‍.

1059 ല്‍ ലിയോ ഒമ്പതാമന്‍ മാര്‍പാപ്പയാണ് സഭയ്ക്ക് നല്കിവരുന്ന സേവനങ്ങള്‍ക്ക് പ്രതിനന്ദിയായി മാതാവിന് ഇങ്ങനെയൊരു പതിവ് തുടങ്ങിവച്ചത്. എങ്കിലും ഫാത്തിമായിലേക്ക് ആദ്യമായി റോസാപുഷ്പം കൊടുത്തയച്ചത് പോള്‍ ആറാമന്‍ പാപ്പയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മൂന്നാം സെഷന്‍ സമാപിച്ചപ്പോഴായിരുന്നു അത്.

എന്നാല്‍ വ്യക്തിപരമായി അത്തരമൊരു സമര്‍പ്പണം ആദ്യമായി നടത്തിയത് ബെനഡിക്ട് പതിനാറാമനായിരുന്നു.

You must be logged in to post a comment Login