നിത്യവും വചനം വായിച്ച് വിജയം കൊയ്യുന്ന ഒരു ബാസ്‌ക്കറ്റ് ബോള്‍ ടീമിനെക്കുറിച്ച്..

നിത്യവും വചനം വായിച്ച് വിജയം കൊയ്യുന്ന ഒരു ബാസ്‌ക്കറ്റ് ബോള്‍ ടീമിനെക്കുറിച്ച്..

ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സ് അമേരിക്കയിലെ ഏറ്റവും മികച്ച പ്രൊഫഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമാണ്. വാരിയേഴ്‌സ് ഇതുവരെ ഒമ്പത് തവണ നാഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെ ഫൈനലില്‍ എത്തുകയും അഞ്ച് തവണ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്..

അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ തങ്ങളുടെ വിജയരഹസ്യം എന്താണ് എന്നതിനെക്കുറിച്ച് ടീം അംഗമായ സ്‌റ്റെഫ് കറി പറഞ്ഞത് ഇതാണ്.

തുടര്‍ച്ചയായി ഞങ്ങള്‍ വചനം വായിക്കുന്നു, വചനം പഠിക്കുന്നു. ഞങ്ങള്‍ക്കൊരു ഗ്രൂപ്പ് ചാറ്റുണ്ട്. ഡിസൈപ്ലിള്‍ഷിപ്പ് ഗ്രൂപ്പ് എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. ലോകത്ത് എവിടെയാണെങ്കിലും ഞങ്ങള്‍ ഒരു ദിവസം വായിച്ച് ധ്യാനിച്ച വചനം ഗ്രൂപ്പില്‍ ടെക്സ്റ്റ് മെസേജ് ആയി അയ്ക്കാറുണ്ട് കളി നടക്കുന്ന ഓരോ ദിവസവും ഞങ്ങള്‍ പത്തുപതിനൊന്ന് പേര്‍ 30 മിനിറ്റ് നേരം ബൈബിള്‍ വായിക്കും പഠിക്കും, പ്രാര്‍ത്ഥിക്കും.. പരസ്പരം പ്രോത്സാഹിപ്പിക്കും.

കറി തന്റെ ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് ഇതിനകം പലതവണ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

ആളുകള്‍ തീര്‍ച്ചയായും അറിയണം ഞാന്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന്..ഞാന്‍ ആരാണെന്ന്.എന്റെ വിശ്വാസം ഞാനാരാണ് എന്നതിലും എങ്ങനെയാണ് ഞാന്‍ കളിക്കുന്നത് എന്നതിലും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ വളരെ അനുഗ്രഹിക്കപ്പെട്ട ആളാണ്…

തന്റെ ഷൂസിന്റെ അടിഭാഗത്ത് കറി എഴുതിയിരിക്കുന്നത് ഒരു നമ്പറാണ്. 4:13

ഇങ്ങനെയൊരു നമ്പറിനെക്കുറിച്ച് പത്രക്കാര്‍ കണ്ടെത്തി ചോദിച്ചപ്പോള്‍ കറി അതിന് വിശദീകരണം നല്കിയത് ഇങ്ങനെയാണ്. ഫിലിപ്പി 4:13 എന്ന തിരുവചന ഭാഗമാണത്. എന്നെ ശക്തനാക്കുന്ന യേശുക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്നതാണ് ആ വചനഭാഗം.

ഇതാണ് എന്റെ വിജയരഹസ്യം. കറി വ്യക്തമാക്കുന്നു.

You must be logged in to post a comment Login