രാജാക്കന്മാര്‍ക്ക് വിശുദ്ധരാകാന്‍ കഴിയുമോ?

രാജാക്കന്മാര്‍ക്ക് വിശുദ്ധരാകാന്‍ കഴിയുമോ?

രാജാക്കന്മാര്‍ക്ക് വിശുദ്ധരാകാന്‍ കഴിയില്ലെന്ന ധാരണ വല്ലതുമുണ്ടോ? അങ്ങനെയെങ്കില്‍ ആ ധാരണയൊക്കെ തിരുത്തിക്കോളൂ. കത്തോലിക്കാസഭയില്‍ വിശുദ്ധരായി വണങ്ങുന്ന നാലു പേര്‍ ഒരുകാലത്ത് രാജാക്കന്മാരായിരുന്നു.

അധികാരം ദൈവത്തില്‍ നിന്നാണ് എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. അതു ജനങ്ങളെ സേവിക്കാനാണ് എന്നും അവര്‍ മനസ്സിലാക്കിയിരുന്നു.

ഫ്രാന്‍സിലെ ളൂയിസ് ഒമ്പതാമനാണ് വിശുദ്ധനായ രാജാക്കന്മാരില്‍ ഒരാള്‍. നിരവധി ഭൗതികനേട്ടങ്ങള്‍ക്കിടയിലും ദൈവത്തോട് ചേര്‍ന്നുനിന്ന് അധികാരിയായിരുന്നു ഇദ്ദേഹം. ജനങ്ങളോട് ദയാലുവും സ്‌നേഹസമ്പന്നുമായിരുന്നു.

എഡ്വേര്‍ഡ് ദ കണ്‍ഫെസറിന്‌റെ ഭരണകാലം 1042- 1066 നും ഇടയിലായിരുന്നു. ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്‌സ്ണ്‍ രാജാവായിരുന്നു ഇദ്ദേഹം.

ഹംഗറിയിലെ സ്റ്റീഫന്‍ ഒന്നാമനും ലാഡിസ്ലൗസ് ഒന്നാമനുമാണ് മറ്റു രണ്ടുപേര്‍.

ഏത് ജീവിതാവസ്ഥയില്‍ കഴിയുന്നുവെന്നോ എന്തെല്ലാം ഭൗതികനേട്ടങ്ങള്‍ ഉണ്ട് എന്നോ അല്ല ഒരാളുടെ ജീവിതവിശുദ്ധിക്ക് കാരണമാകുന്നതെന്നാണ് ഈ നാലുപേരുടെയും വിശുദ്ധി നമുക്ക് പറഞ്ഞുതരുന്നത്.

You must be logged in to post a comment Login