ബെന്നിക്ക് ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ യാത്രാമൊഴി

ബെന്നിക്ക് ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ യാത്രാമൊഴി

നോട്ടിംങ് ഹാം: മോട്ടോര്‍ വേ അപകടത്തില്‍ മരണമടഞ്ഞ കടൂക്കുന്നേല്‍ സിറിയക് ജോസഫ് ( ബെന്നി) ക്ക് ഇന്ന് ആര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവകദേവാലയത്തില്‍ വച്ച് യാത്രാമൊഴിയേകും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി ശുശ്രൂഷകള്‍ ആരംഭിക്കും. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും.

പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ബുധനാഴ്ചയോടുകൂടി ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറിയ മൃതശരീരം നോട്ടിംങ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ മാസം 26 ന് വെളുപ്പിന് മൂന്നുമണിയോടുകൂടിയാണ് ബെന്നി ഉള്‍പ്പടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.

You must be logged in to post a comment Login