നല്ല ഉറക്കം വേണോ? പള്ളിയില്‍ പോകൂ

നല്ല ഉറക്കം വേണോ? പള്ളിയില്‍ പോകൂ

ഉറക്കക്കുറവ് നേരിടുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് പള്ളിയില്‍ പോയിത്തുടങ്ങുന്നതോടെ നിങ്ങളുടെ ഉറക്കക്കുറവ് പമ്പകടക്കുമെന്നാണ്.

സ്ഥിരമായി പള്ളിയില്‍ പോവുകയും ഭക്തകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുമെന്നാണ് ഇവരുടെ ഗവേഷണപഠനം പറയുന്നത്. യുഎസില്‍ നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇത്. മതപരമായ വിശ്വാസങ്ങള്‍ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ടെന്‍ഷന്‍ ഫ്രീയാക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് സുഖകരമായ ഉറക്കത്തിന് കാരണമാകുന്നതും. മതപരമായ വിശ്വാസങ്ങള്‍ വ്യക്തിയുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഗുണകരമായി ബാധിക്കുമെന്നും പഠനം പറയുന്നു.

ജേര്‍ണല്‍ ഓഫ് ദ നാഷനല്‍ സ്ലീപ് ഫൗണ്ടേഷന്റെ ജേര്‍ണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

You must be logged in to post a comment Login