നന്നായി ഉറങ്ങുമ്പോള്‍ ദൈവം സംസാരിക്കുന്നത് കേള്‍ക്കാന്‍ കഴിയുമോ?

നന്നായി ഉറങ്ങുമ്പോള്‍ ദൈവം സംസാരിക്കുന്നത് കേള്‍ക്കാന്‍ കഴിയുമോ?

ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തതായുള്ളത്? അതിന് വഴികള്‍ അന്വേഷിക്കുന്നവരും നമുക്കിടയിലുണ്ടാവും. അത്തരക്കാരോടായി ഫെയ്ത്ത് ബ്ലാച്ച്‌ഫോര്‍ഡ് എന്ന ഗ്രന്ഥകാരി പറയുന്നത്‌  കേള്‍ക്കണോ? നന്നായി ഉറങ്ങുക.

കേള്‍ക്കുമ്പോള്‍ ചിരി തോന്നാം. പക്ഷേ ഫെയ്ത്ത് ഇക്കാര്യം പറയുന്നത് വളരെ സീരിയസായിട്ടാണ്. ദൈവത്തിന്റെ സ്വരം കേള്‍ക്കാനും അവിടുത്തെ സ്വപ്‌നത്തില്‍ കാണാനും നന്നായിട്ടുറങ്ങുക. ആഴമായിട്ടുറങ്ങുക. പക്ഷേ ദൈവിചാരത്തോടെ കിടക്കണം കേട്ടോ.

വിന്നിങ് ദ ബാറ്റില്‍ ഫോര്‍ ദ നൈറ്റ് ഗോഡ്‌സ് പ്ലാന്‍ ഫോര്‍ സ്ലീപ്, ഡ്രീംസ് ആന്റ് റിവിലേഷന്‍ എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് ഫെയ്ത്ത്.  ഉറക്കത്തെക്കുറിച്ച് ദൈവത്തിന് ദൈവികമായ ഒരു പദ്ധതിയുണ്ടെന്നാണ് ഗ്രന്ഥകാരി പറയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം പറയാനുളള സന്ദേശവാഹകയായിട്ടാണ് തന്നെ അവര്‍ വിശേഷിപ്പിക്കുന്നതും.

70 മില്യന്‍ അമേരിക്കക്കാരെ ഏതെങ്കിലും തരത്തിലുള്ള ഉറക്കത്തിലുള്ള അപാകതകള്‍ പിടികൂടിയിട്ടുണ്ട് എന്നാണ് ഫെയ്ത്തിന്റെ അഭിപ്രായം. മൂന്നില്‍ രണ്ട് അമേരിക്കക്കാര്‍ക്കും മതിയായ ഉറക്കം ലഭിക്കുന്നില്ല.

നന്നായി ഉറങ്ങുമ്പോള്‍ സ്വപ്‌നം കാണുമെന്നും ആ സ്വപ്‌നങ്ങളിലൂടെ ദൈവം സംസാരിക്കുമെന്നുമാണ് ഗ്രന്ഥകാരി പറയുന്നത്.

You must be logged in to post a comment Login