മേഘാലയ; ദു:ഖവെളളിയിലെ പ്രവൃത്തിദിന ഉത്തരവ് പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു

മേഘാലയ; ദു:ഖവെളളിയിലെ പ്രവൃത്തിദിന ഉത്തരവ് പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു

ഷില്ലോങ്: ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​മാ​യ മേ​ഘാ​ല​യ​യി​ൽ ദു:​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​തി​നെ​തി​രേ യു​വ​ജ​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തിയതോടെ ദു​:ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ദു​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ  ഇറക്കിയ ഉത്തരവാണ് പി​ൻ​വ​ലി​ച്ച​ത്.

ക്രി​സ്ത്യാ​നി​ക​ളു​ടെ വി​കാ​ര​ത്തെ മു​റി​പ്പെ​ടു​ത്തു​ന്നുണ്ടെന്നും ഇ​തി​ൽ വി​ശ​ദീ​ക​ര​ണം വേ​ണ​മെന്നുമായിരുന്നു സം​ഘ​ട​ന​ക​ളുടെ ആ​വശ്യം. ഇ​തേ​തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്താ​ൻ ബി​എ​സ്എ​ൻ​എ​ൽ ത​യാ​റാ​യ​ത്.

You must be logged in to post a comment Login