ഗവര്‍ണര്‍ ബ്രൗണ്‍ബായ്ക്ക് ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം അംബാസിഡര്‍

ഗവര്‍ണര്‍ ബ്രൗണ്‍ബായ്ക്ക് ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം അംബാസിഡര്‍

വാഷിംങ്ടണ്‍: കാന്‍സാസ് ഗവര്‍ണര്‍ സാം ബ്രൗണ്‍ബായ്ക്കിനെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം അംബാസിഡറായി തിരഞ്ഞെടുത്തു. 49-49 ന് വോട്ട് ചെയ്താണ് സെനറ്റ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും ബ്രൗണ്‍ബായ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ലോകം മുഴുവനുമുള്ള മതസ്വാതന്ത്ര്യത്തിനും അമേരിക്കന്‍ ജനതയ്ക്കും വേണ്ടി താന്‍ കഠിനാദ്ധ്വാനം ചെയ്യുമെന്നും പുതിയ പദവിയില്‍ നിന്നുകൊണ്ട് താന്‍ ശുഭപ്രതീക്ഷയോടെ മുന്നോട്ട് നോക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം അംബാസിഡര്‍ പദവി 1998 ലാണ് സ്ഥാപിക്കപ്പെട്ടത്. കാന്‍സാസ് ഗവര്‍ണര്‍ സ്ഥാനം ജനുവരി 31 ന് ബ്രൗണ്‍ബായ്ക്ക് രാജിവയ്ക്കും. ഡേവീഡ് സാപെര്‍സ്റ്റെയ്‌ന് പകരക്കാരനായിട്ടാണ് ബ്രൗണ്‍ബായ്ക്ക് ചുമതലയേല്ക്കുന്നത്.

You must be logged in to post a comment Login