ജറുസലം: 2700 വർഷം മുന്‍പ് ജറുസലം നഗരത്തിൽ ഗവർണർ ഉണ്ടായിരുന്നുവെന്ന ബൈബിൾ പരാമർശങ്ങൾ ശരിവയ്ക്കുന്ന മുദ്ര കണ്ടെത്തിയിരിക്കുന്നു. പുരാതന ജറുസലം നഗരം ഭരിച്ചിരുന്ന ഗവർണറുടെ മുദ്രയാണ് ഇസ്രേലി പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കളിമണ്ണിൽ പതിപ്പിച്ചിരിക്കുന്ന മുദ്രയ്ക്ക് 2700 വർഷം പഴക്കമുണ്ട്.
ഓൾഡ് ജറുസലമിലെ പടിഞ്ഞാറൻ മതിലിനടുത്തു (വിലാപത്തിന്റെ മതിൽ)നിന്നാണ് ഇതു കണ്ടെത്തിയത്. ഒരു നാണയത്തിന്റെ അത്രയും വലിപ്പമാണുള്ളത്. പുരാതന ഹീബ്രു ഭാഷയിൽ ‘നഗരഭരണാധികാരിയുടേത് ’ എന്ന് എഴുതിയിട്ടുണ്ട്.
ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകം രണ്ടിലാണ് ഗവര്‍ണറെക്കുറിച്ച് പരാമര്‍ശമുള്ളത്. രണ്ടു പ്രാവശ്യം ഇക്കാര്യം പറയുന്നുണ്ട്.
You must be logged in to post a comment Login