ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമെന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമെന്‍സ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെര്‍മിംഹാം:  ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ വിമെന്‍സ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ഡോ.മിനി നെല്‍സണും വൈസ് പ്രസിഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സജി വിക്ടര്‍, ജിന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കാസില്‍ വേയിലെ സെന്റ് ജെറാള്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മേരിആന്‍ സിഎംസി, ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പത്തില്‍, സിസ്റ്റര്‍ ഷാരോണ്‍ സിഎംസി തുടങ്ങിയവര്‍  നേതൃത്വം നല്കി.

You must be logged in to post a comment Login