ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടന

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടന

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടന നിലവില്‍ വന്നു. ഇതിന്‍റെ  ഉദ്ഘാടനം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടണ്‍’ എന്നാണ് സംഘടനയുടെ പേര്.   വിശുദ്ധ ഡൊമിനിക്ക് സാവിയോയാണ് സംഘടനയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍. ‘പാപത്തേക്കാള്‍ മരണം’ എന്നതാണ്  ആപ്തവാക്യവും ദര്‍ശനവും.

സാവിയോ ഫ്രണ്ട്‌സ് രൂപതാ ഡയറക്റ്റര്‍  ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആനിമേറ്റേഴ്‌സായ ജോസ് വര്‍ഗ്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി, ലിനോ പോള്‍ ട്രസ്റ്റിമാരായ സുധീപ് എബ്രാഹം, റോയി ഫ്രാന്‍സീസ്, മതബോധന വിഭാഗം തലവന്‍ തോമസ് വര്‍ഗ്ഗീസ്തുടങ്ങിയവര്‍ പങ്കെടുത്തു.

You must be logged in to post a comment Login