ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ; റീജിയണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്ക് ജൂണ്‍ 6 ന് തുടക്കം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ; റീജിയണല്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്ക് ജൂണ്‍ 6 ന് തുടക്കം

പ്രസ്റ്റണ്‍: ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി ധ്യാനത്തിന് ഒരുക്കമായുള്ള റീജിയണല്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്ക് ജൂണ്‍ ആറിന് തുടക്കം കുറിക്കും. 20 ന് സമാപിക്കും. രൂപതയിലെ 8 റീജിയണുകളായ ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ, പ്രസ്്റ്റണ്‍, ബര്‍മ്മിംങ്ഹാം, സത്താപ്റ്റണ്‍ എന്നിവിടങ്ങളിലാണ് ഈ ധ്യാനങ്ങള്‍ നടക്കുന്നത് എന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഫാ.സോജി ഓലിക്കല്‍, റെജി കൊട്ടാരം എന്നിവര്‍ ധ്യാനം നയിക്കും.

ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്കും. ഈ കണ്‍വന്‍ഷന്റെ വിജയത്തിന് ആത്മീയമായി ഒരുക്കുന്നതിന് വേണ്ടിയാണ് റീജിയണല്‍ കണ്‍വന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനങ്ങളുടെ ആത്മീയവിജയത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങണമെന്നും മധ്യസ്ഥപ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

രൂപതാധ്യക്ഷന്‍ രക്ഷാധികാരിയായും വികാരി ജനറാല്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും രൂപതാ ന്യൂഇവാ്ഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്, പ്രാദേശിക കോഓര്‍ഡിനേറ്റര്‍മാരായി നിയമിതരായിരിക്കുന്ന വൈദികരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

You must be logged in to post a comment Login