ഗ്രേറ്റ് ബ്രിട്ടന്‍ സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ ക​മ്മി​റ്റി അം​ഗം സി​റി​യ​ക് ജോ​സ​ഫ് വാഹനാപകടത്തില്‍ മരണമടഞ്ഞു

ഗ്രേറ്റ് ബ്രിട്ടന്‍ സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ ക​മ്മി​റ്റി അം​ഗം സി​റി​യ​ക് ജോ​സ​ഫ് വാഹനാപകടത്തില്‍ മരണമടഞ്ഞു

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ നോ​ട്ടിംഗ് ഹാമി​ന​ടു​ത്തു​ള്ള മി​ൽ​ട്ട​ൺ കെ​യി​ൻ​സി​ൽ ദേ​ശീ​യ പാ​ത​യാ​യ എം ​വ​ൺ മോ​ട്ടോ​ർ വേ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ട്ട​യം ചേ​ർ​പ്പു​ങ്ക​ൽ ക​ടൂ​ക്കു​ന്നേ​ൽ സി​റി​യ​ക് ജോ​സ​ഫ്(​ബെ​ന്നി-52) മ​രി​ച്ചു. നോ​ട്ടി​ങ്ഹാം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് നോ​ട്ടിം​ഗ് ഹാം ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ ക​മ്മി​റ്റി അം​ഗം എ​ന്നി​ങ്ങ​നെ മ​ല​യാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബെ​ന്നി.

ഇ​ന്ന​ലെ വൈ​കി​ട്ട് ഒ​ന്ന​ര​യോ​ടെ നോ​ട്ടിം​ഗ്ഹാ​മി​ൽ​നി​ന്നു ല​ണ്ട​നു സ​മീ​പ​ത്തു​ള്ള വെ​മ്പ്ലി .യി​ലേ​ക്കു ത​ന്‍റെ മി​നി​ബ​സു​മാ​യി പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ബ​സി​ൽ പ​ത്തു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. മി​ൽ​ട്ട​ൺ കെ​യി​ൻ​സി​ൽ ജം​ഗ്‌​ഷ​നി​ൽ ര​ണ്ടു ട്ര​ക്കു​ക​ളു​മാ​യി ബ​സ് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ഏ​ഴു പേ​രും ത​ത്ക്ഷ​ണം മ​രി​ച്ചു എ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഒ​രു കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ മി​ൽ​ട്ട​ൺ കെ​യി​ൻ​സ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ആ​ണ്. ഇ​വ​രി​ൽ മ​ല​യാ​ളി​ക​ളു​ള്ള​താ​യി വി​വ​ര​മി​ല്ല.

ചേ​ർ​പ്പു​ങ്ക​ൽ ക​ടൂ​കു​ന്നേ​ൽ പ​രേ​ത​നാ​യ ഔ​ത​ച്ചേ​ട്ട​ൻ ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​ണു മ​രി​ച്ച ബെ​ന്നി. ഭാ​ര്യ ആ​ൻ​സി വെ​ളി​യ​ന്നൂ​ർ ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.  ബെ​ന്നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നോ​ട്ടിം​ഗ് ഹാ​മി​ലെ സീ​റോ മ​ല​ബാ​ർ വി​കാ​രി ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് ഉ​ൾ​പ്പ​ടെയുള്ള ആ​ളു​ക​ളും മി​ൽ​ട്ട​ൺ കെ​യി​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തിയാ​ണു മ​ര​ണ വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത് .

You must be logged in to post a comment Login