ആദ്യമായി ഗ്രീക്കില്‍ നിന്ന് മലയാളത്തിലേക്ക് ബൈബിള്‍ പരിഭാഷ

ആദ്യമായി ഗ്രീക്കില്‍ നിന്ന് മലയാളത്തിലേക്ക് ബൈബിള്‍ പരിഭാഷ

കൊച്ചി: ഗ്രീക്കില്‍നിന്നു മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങളുടെ ഓഡിയോ സിഡി പരിയാരം സാന്തോം ബൈബിള്‍ സെന്‍ററിൽ പ്രകാശനം ചെയ്തു. ഉജ്ജൈന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു.

ബൈബിള്‍ പണ്ഡിതനും വാഗ്മിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കിഴക്കേയിലും ടീമംഗങ്ങളുമാണു പരിഭാഷ തയാറാക്കിയത്. എംഎസ്ടി വൈദികനായ ഫാ. കുര്യാക്കോസ് കാപ്പിപ്പറമ്പിലിന്‍റേതാണ് ശബ്ദം. സെന്‍റ് തോമസ് മിഷണറി സൊസൈറ്റിയുടെ ജൂബിലി ആഘോഷ ചടങ്ങിനിടെയായിരുന്നു പ്രകാശനം.

ഓഡിയോ സിഡി, പരിയാരം സാന്തോം ബൈബിള്‍ സെന്‍ററിലും എംഎസ്ടിയുടെ കേന്ദ്ര ഭവനമായ ഭരണങ്ങാനം ദീപ്തി ഭവനിലും ലഭ്യമാണ്.

You must be logged in to post a comment Login