ഇന്ത്യയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസ

ഇന്ത്യയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസ

യാങ്കൂണ്‍: ഇന്ത്യന്‍ രാഷ്ട്രപതിക്കും ജനതയ്ക്കുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസകള്‍.

മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കൂടി വിമാനം കടന്നുപോയപ്പോഴായിരുന്നു രാഷ്ട്രപതിക്കും ജനങ്ങള്‍ക്കുമായി പാപ്പ ആശംസ അയച്ചത്. മാര്‍പാപ്പ കടന്നുപോകുന്ന വ്യോമാതിര്‍ത്തികളില്‍   ഉള്ള രാജ്യങ്ങള്‍ക്ക് ആശംസയും അനുഗ്രഹവും നേരുന്ന കീഴ് വഴക്കം അനുസരിച്ചായിരുന്നു പാപ്പ ഇന്ത്യക്ക് ആശംസ അയച്ചത്.

ഇതുപോലെ ഇറ്റലി, ക്രൊയേഷ്യ, ബോസ്‌നിയ, മോണ്ടിനെഗ്രോ. സെര്‍ബിയ, തുര്‍ക്കി, ജോര്‍ജിയ, അസര്‍ബൈജാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ പ്രസിഡന്റുമാര്‍ക്കും പാപ്പ ആശംസകള്‍ അയച്ചു.

 

You must be logged in to post a comment Login