ഇത് അപ്പസ്‌തോലിക തീര്‍ത്ഥാടനം

ഇത് അപ്പസ്‌തോലിക തീര്‍ത്ഥാടനം

വത്തിക്കാന്‍: അപ്പസ്‌തോലിക പര്യടനം എന്നതിനെക്കാളേറെ ഇത് അപ്പസ്‌തോലിക തീര്‍ത്ഥാടനമാണ്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രേഗ് ബൂര്‍ക്കിന്റെ വാക്കുകളാണ് ഇത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫാത്തിമാ യാത്രയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 12,13 തീയതികളിലായി മാര്‍പാപ്പ നടത്തുന്ന ഈ യാത്ര അദ്ദേഹത്തിന്റെ പോര്‍ച്ചുഗലില്ലേക്കുള്ള ആദ്യത്തേതാണ്. പത്തൊന്‍പതാമത് അപ്പസ്‌തോലിക പര്യടനവും കൂടിയാണിത്. ഇതിന് മുമ്പ് പാപ്പ 27 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

പോള്‍ ആറാമന്‍ മുതലുള്ള പാപ്പമാരുടെ ഫാത്തിമാ സന്ദര്‍ശനത്തിന്റെ അമ്പതാം വര്‍ഷം കൂടിയാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നുതവണ ഫാത്തിമാ സന്ദര്‍ശിച്ചിട്ടുണ്ട്. 1982,1991,2000. ബെനഡിക്ട് പതിനാറാമന്‍ 2010 ലാണ് ഇവിടെയെത്തിയത്.

You must be logged in to post a comment Login