നേറ്റിവിറ്റി രംഗത്തില്‍ ഉണ്ണീശോയ്ക്ക് പകരം സോസേജ് റോള്‍

നേറ്റിവിറ്റി രംഗത്തില്‍ ഉണ്ണീശോയ്ക്ക് പകരം സോസേജ് റോള്‍

വാട്ടര്‍ലൂവില്ലി: പിറവിത്തിരുനാളിന്റെ ചിത്രീകരണത്തില്‍ ഉണ്ണീശോയ്ക്ക് പകരം സോസേജ് റോള്‍. ഗ്രെഗ്‌സ് എന്ന ബേക്കറി തങ്ങളുടെ അഡ് വെന്റ് കലണ്ടറിലാണ് ഇങ്ങനെയൊരു ചിത്രീകരണം നടത്തിയത്. സംഭവം വിവാദമായപ്പോള്‍ ചിത്രം പിന്‍വലിച്ച് കമ്പനി മാപ്പ് പറഞ്ഞു.

ഗ്രെഗ്‌സിന്റെ ഷോപ്പുകള്‍ ബഹിഷ്‌ക്കരണിക്കണമെന്ന് ട്വിറ്ററിലൂടെ പ്രചരണം നടന്ന സാഹചര്യത്തിലാണ് ചിത്രം പിന്‍വലിച്ച് മാപ്പ് പറയാന്‍ കമ്പനി തയ്യാറായത്.

വിവാദമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല ഇപ്രകാരം ചെയ്തതെന്നും തങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

You must be logged in to post a comment Login