ലണ്ടന്‍ അഗ്നിബാധ: പ്രാര്‍ത്ഥനയും സഹായവുമായി കത്തോലിക്കാ സമൂഹം

ലണ്ടന്‍ അഗ്നിബാധ: പ്രാര്‍ത്ഥനയും സഹായവുമായി കത്തോലിക്കാ സമൂഹം

ലണ്ടന്‍: ബുധനാഴ്ച ലണ്ടനിലെ അപ്പാര്‍ട്ടമെന്റുകളിലുണ്ടായ തീപിടുത്തത്തിന്റെ ഇരകളായവര്‍ക്ക് പ്രാര്‍ത്ഥനയും സഹായവുമായി വെസ്റ്റ് മിനിസ്റ്ററിലെ കത്തോലിക്കാ മെത്രാന്മാര്‍ രംഗത്ത്.

ഗ്രെന്‍ഫെല്‍ ടവറിലെ എല്ലാ താമസക്കാര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു പ്രത്യേകിച്ച് പരിക്കുകള്‍ പറ്റിയവര്‍ക്കും മരണമടഞ്ഞവര്‍ക്കും വേണ്ടി. അഗ്നിബാധ ഒരു മുഴുവന്‍ സമൂഹത്തെത്തന്നെയാണ് ബാധിച്ചിരിക്കുന്നത്. കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ജൂണ്‍ 14 ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഗ്രെന്‍ഫെല്‍ ടവറിലെ നാലാമത്തെ നിലയില്‍ തീപിടുത്തം ആരംഭിച്ചത് 24 നിലയുള്ള കെട്ടിടത്തില്‍ നൂറുകണക്കിന് കൂടുംബങ്ങള്‍ താമസിക്കുന്നു. ഉടുവസ്ത്രം മാത്രമായിട്ടാണ് പലരും ഓടിരക്ഷപ്പെട്ടത്.മാറിയുടുക്കുവാന്‍ വസ്്ത്രം പോലും പലര്‍ക്കുമില്ല.

ഈ സാഹചര്യത്തില്‍ കത്തോലിക്കാ ഇടവകകളുടെ നേതൃത്വത്തില്‍ ഭക്ഷണവും വസ്ത്രവും വെള്ളവും ശേഖരിച്ച് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login