ലൈംഗികാപവാദം, ഗുവാം ആര്‍ച്ച് ബിഷപ്പിനെ വത്തിക്കാന്‍ നീക്കം ചെയ്തു

ലൈംഗികാപവാദം, ഗുവാം ആര്‍ച്ച് ബിഷപ്പിനെ വത്തിക്കാന്‍ നീക്കം ചെയ്തു

വത്തിക്കാന്‍: ലൈംഗികാപവാദത്തെ തുടര്‍ന്ന് ഗുവാം ആര്‍ച്ച് ബിഷപ് അന്തോണി സാബ്ലാന്‍ അപ്പുറോനെ തത്സ്ഥാനത്തു നിന്ന് വത്തിക്കാന്‍ നീക്കം ചെയ്തു. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോട്രിന്‍ ഓഫ് ദ ഫെയ്ത്തിലെ അഞ്ചംഗസംഘത്തിന്റെ അന്വേഷണഫലമായിട്ടാണ് ആര്‍ച്ച് ബിഷപിനെ തല്‍സ്ഥാനത്ത് നീക്കം ചെയ്തത്. ഇതനുസരിച്ച് ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസിലോ താമസസ്ഥലത്തോ പ്രവേശിക്കാന്‍ ഇദ്ദേഹത്തിന് അനുവാദം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ തനിക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും ആര്‍ച്ച് ബിഷപ് നിഷേധിച്ചു.

You must be logged in to post a comment Login