ഗുജറാത്ത് ഇലക്ഷന് വേണ്ടി ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവരും പ്രാര്‍ത്ഥിക്കണം: ആര്‍ച്ച് ബിഷപ്

ഗുജറാത്ത് ഇലക്ഷന് വേണ്ടി ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവരും പ്രാര്‍ത്ഥിക്കണം: ആര്‍ച്ച് ബിഷപ്

വഡോദര: ഗുജറാത്ത് ഇലക്ഷന് വേണ്ടി ഇന്ത്യമുഴുവനുമുള്ള ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കണമെന്ന് ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ് തോമസ് മക്വാന്‍. മാനുഷികതയുള്ള നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയാണ് ഇദ്ദേഹം ക്രൈസ്തവരോട് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ തന്നെ നിര്‍ണ്ണായമായി ബാധിക്കുന്ന ഒന്നാണ് ഗുജറാത്തിലെ ഇലക്ഷന്‍.

നവംബര്‍ 21 ന് പുറപ്പെടുവിച്ച കത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരോ ഏതെങ്കിലും ഒന്നിനു വേണ്ടിയുള്ള അഭ്യര്‍ത്ഥനയോ അദ്ദേഹം നടത്തുന്നില്ല. മറിച്ച് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രാജ്യഭാവിയെ തന്നെ ബാധിക്കുന്ന ഒന്നായതിനാല്‍ അതിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് വേണ്ടി ഇടവകകളിലും കോണ്‍വെന്റുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജപമാല പ്രാര്‍ത്ഥനകള്‍ വ്യക്തിപരമായും കൂട്ടമായും നടത്തണമെന്നാണ് നിര്‍ദ്ദേശം.

2011 ലെ സെന്‍സസ് പ്രകാരം ഗുജറാത്തിലെ ക്രൈസ്തവരുടെ പ്രാതിനിധ്യം 0.52 ശതമാനമാണ്.

You must be logged in to post a comment Login