ഗുജറാത്ത് ടെക്‌സ്റ്റ് ബുക്കില്‍ ക്രിസ്തുവിന് നല്കിയ വിശേഷണം പിശാച്

ഗുജറാത്ത് ടെക്‌സ്റ്റ് ബുക്കില്‍ ക്രിസ്തുവിന് നല്കിയ വിശേഷണം പിശാച്

അഹമ്മദബാദ്: ഗുജറാത്ത് സ്റ്റേറ്റ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്ക് ബോര്‍ഡിന്റെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഗുരുതരമായ തെറ്റ്. ക്രിസ്തുവിനെ ആ പാഠഭാഗത്ത് വിശേഷിപ്പിച്ചിരിക്കുന്നത് സാത്താന്‍ എന്ന്. അച്ചടിയിലുണ്ടായ പിശകാണ് ഇതിന് കാരണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഗുരുശിഷ്യബന്ധം എന്ന ഹിന്ദി പാഠപുസ്തകത്തിലാണ് ക്രിസ്തുവിനെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ 295 എ വകുപ്പിന്റെ നഗനമായ ലംഘനമാണ് പാഠപുസ്തകത്തിലെ ഈ പരാമര്‍ശമെന്ന് അഡ്വ. സുബ്രഹ്മണ്യ അയ്യര്‍ ആരോപിച്ചു. ഏതു വിഭാഗത്തില്‍ പെട്ടവരുടെയും മതവികാരം വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള നിയമമാണിത്.

ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവാണിതെന്ന് ടെക്സ്റ്റുബുക്ക് കമ്മറ്റി ചെയര്‍മാന്‍ നിഥിന്‍ പെട്ട്ഹാനി വ്യക്തമാക്കി. ഹിന്ദിയില്‍ ഹൈവ എന്ന വാക്ക് ഹൈവാന്‍ എന്ന് ടൈപ്പ് ചെയ്തപ്പോള്‍ അര്‍ത്ഥം മാറിപ്പോയതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

You must be logged in to post a comment Login