പാഠപുസ്തകത്തിലെ ദുര്‍ഭൂതം വിശേഷണം: ക്രൈസ്തവര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു

പാഠപുസ്തകത്തിലെ ദുര്‍ഭൂതം വിശേഷണം: ക്രൈസ്തവര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു

സൂററ്റ്:യേശുക്രിസ്തുവിനെ ദുര്‍ഭൂതം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഗുജറാത്ത് പാഠപുസ്തകകമ്മറ്റി പുറത്തിറക്കിയ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിനെതിരെ ക്രൈസ്തവര്‍ ജില്ലാ കളക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു. കത്തോലിക്കര്‍, പെന്തക്കോസ്ത്, ബ്രദറണ്‍, പ്രൊട്ടസ്റ്റന്റ് എന്നിങ്ങനെ വിവിധ സഭാസമൂഹങ്ങള്‍ സംയുക്തമായാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

പാഠപുസ്തകത്തിലെ പതിനാറാം അധ്യായത്തില്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ക്രിസ്തുവിനെ ദുര്‍ഭൂതം എന്ന് വിശേഷിപ്പിച്ചത്.ക്രൈസ്തവര്‍ സമാധാനകാംക്ഷികളായ സമൂഹമാണ്. എങ്കിലും അവരെ മനപ്പൂര്‍വ്വം പ്രകോപിതരാക്കാനാണ് ഇത്തരമൊരുപ്രയോഗം നടത്തിയിരിക്കുന്നത്. പ്രസ്ബിറ്റര്‍ ഇന്‍ ചാര്‍ജും ഔദ്യോഗികവക്താവുമായ റവ. ഡെന്നീസ് ഇ അമീന്‍ പറഞ്ഞു.

You must be logged in to post a comment Login