“നോര്‍ത്ത് കൊറിയായിലെ അനാഥാലയങ്ങളില്‍ കുട്ടികളുടെ ജീവിതം നരകതുല്യം”

“നോര്‍ത്ത് കൊറിയായിലെ അനാഥാലയങ്ങളില്‍ കുട്ടികളുടെ ജീവിതം നരകതുല്യം”

നോര്‍ത്ത് കൊറിയ: നോര്‍ത്ത് കൊറിയായിലെ അനാഥാലയങ്ങളില്‍ കുട്ടികള്‍ കഠിനമായി നിര്‍ബന്ധിത തൊഴിലുകള്‍ക്ക് വിധേയരാക്കപ്പെടുന്നതായി വാര്‍ത്തകള്‍. ഗ്രേസ് ജോ എന്ന ഇരുപത്തിയാറുകാരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭരണാധികാരി കിം ജയിലില്‍ അടച്ചവരുടെ കുട്ടികളാണ് അനാഥാലയങ്ങളില്‍ കഴിയുന്നത്.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ലേബര്‍ പ്രിസണ്‍സ് എന്നാണ് ജോ അനാഥാലയങ്ങളെ വിശേഷിപ്പിക്കുന്നത്. പ്രായം, ലിംഗം എന്നിവ അടിസ്ഥാനമാക്കി കുട്ടികളെ ഓരോ ക്യാമ്പുകളില്‍ അടച്ചിട്ടിരിക്കുകയാണ്. ഒരു ക്യാമ്പില്‍ തന്നെ അതിന് കൊള്ളാവുന്നതിലും അധികം കുട്ടികളുണ്ടാവും. അനങ്ങാനോ സ്വസ്ഥമായി ഉറങ്ങാനോ കഴിയുന്ന അവസ്ഥ ഇവിടെയില്ല. ഒരൊറ്റമുറിയില്‍ 40 മുതല്‍ 50 വരെ കുട്ടികളാണ് കഴിയുന്നത്. അതുപോലെ മതിയായ വസ്ത്രമോ വെള്ളമോ ഇവിടെ ലഭിക്കുന്നില്ല.

ഒരുകാലത്ത് ഇത്തരം അനാഥാലയങ്ങളില്‍ കഴിയേണ്ടിവന്നിട്ടുള്ള വ്യക്തിയാണ് ജോ. അന്ന് തന്റെ സഹോദരിക്ക് രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചര വരെ ഫാമില്‍ ജോലിയെടുക്കേണ്ടതായിവന്നിട്ടുണ്ട്. രണ്ടുതവണ അവിടെ നിന്ന് ചാടിപോകാന്‍ ജോ ശ്രമിച്ചിട്ടുണ്ട്.

സൗത്ത് കൊറിയ മിഷനറിയുടെ സഹായത്തോടെയാണ് ജോയ്ക്ക് അവിടെ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞത്. ചൈനയിലേക്കുള്ള ബോര്‍ഡര്‍ കടക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടതായി വന്നു. രണ്ടുമാസങ്ങള്‍ക്ക് ശേഷം അധികാരികള്‍ തങ്ങളെ തേടിയെത്തി. യാ്ന്‍ബിയാന്‍ ഏരിയ ഒട്ടും സുരക്ഷിതമായിരുന്നില്ല.

ജീവന്‍ രക്ഷിക്കാനായി ഞങ്ങള്‍ അവിടെ നിന്ന് ഒരു വണ്ടി പിടിച്ച് ബെയിജിങ്ങിലേക്ക് പോന്നു. പിന്നീട് യുഎസ് ഗവണ്‍മെന്റ് ഞങ്ങളെ അംഗീകൃത അഭയാര്‍ത്ഥികളായി അംഗീകരിച്ചു. 2013 മുതല്‍ യുഎസ് പൗരത്വം നേടിയ വ്യക്തിയാണ് ജോ. വാഷിംങ്ടണില്‍ സംഘടിപ്പിച്ച നാലാമത് ആനുവല്‍ നൈറ്റ് ഓഫ് പ്രെയര്‍ ഫോര്‍ ദ പെര്‍സിക്യൂട്ടഡ് ചര്‍ച്ചില്‍ പങ്കെടുത്തപ്പോഴാണ് ജോ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.

You must be logged in to post a comment Login