മാതാപിതാക്കളോടൊരു ചോദ്യം മക്കള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഉറപ്പുപറയാന്‍ കഴിയുന്നുണ്ടോ?

മാതാപിതാക്കളോടൊരു ചോദ്യം മക്കള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഉറപ്പുപറയാന്‍  കഴിയുന്നുണ്ടോ?

സുവിശേഷപ്രഘോഷകനായ റവ. ജാമര്‍ ഹേനെസ് ലീയുടേതാണ് ഈ ചോദ്യം. എന്നാല്‍ ക്രൈസ്തവര്‍ക്ക് എങ്ങനെയാണ് സ്വര്‍ഗ്ഗം നേടിയെടുക്കാന്‍ കഴിയുന്നതെന്ന് തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ദൈവം നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. തന്റെ, ഹൗ റ്റു ഗ്യാരന്റി യുവര്‍ ചില്‍ഡ്രന്‍ വില്‍ ഗോ റ്റു ഹെവന്‍ എന്ന ഗ്രന്ഥത്തിലാണ് ജാമര്‍ ഈ ചോദ്യം ചോദിക്കുന്നതും ഉത്തരങ്ങള്‍ പറയുന്നതും.

നമ്മുക്ക് സ്വര്‍ഗ്ഗം ലഭ്യമാകും എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പ്രധാനമായും ബൈബിളിലെ വചനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് തന്റെവാദം സ്ഥാപിക്കുന്നത്. സുഭാഷിതങ്ങള്‍ 22:6 ആണ് ഇദ്ദേഹം ഇതിലേക്കായി സ്വീകരിച്ചിരിക്കുന്നത്.

ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക. വാര്‍ദ്ധക്യത്തിലും അതില്‍ നിന്ന് വ്യതിചലിക്കുകയില്ല. എന്നതാണ് അത്. ക്രൈസ്തവര്‍ തങ്ങളുടെ മക്കളെ കൃത്യമായ രീതിയില്‍ പരിശീലിപ്പിക്കുന്നില്ല എന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്. സഭകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അനുദിന ജീവിതത്തിന് ആവശ്യമായ വചനമാകുന്ന അപ്പം മക്കള്‍ക്ക് നല്കുന്നില്ല എന്നതാണെന്നും ജാമ്മര്‍ നിരീക്ഷിക്കുന്നു.

You must be logged in to post a comment Login