ദൈവരാജ്യത്തെക്കുറിച്ച് മിഥ്യാധാരണ നല്കുന്നവര്‍ക്ക് ദുരിതം: മാര്‍പാപ്പ

ദൈവരാജ്യത്തെക്കുറിച്ച് മിഥ്യാധാരണ നല്കുന്നവര്‍ക്ക് ദുരിതം: മാര്‍പാപ്പ

വത്തിക്കാന്‍: പ്രതീക്ഷ ധ്യാനമണിപോലെയും പുളിമാവു പോലെയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശ സേവകനും ഏറ്റവും വിനയമാര്‍ന്ന പുണ്യവുമാണ്. പ്രത്യാശ എവിടെയുണ്ടോ അവിടെ ആത്മാവുണ്ട്. അതുകൊണ്ട് പ്രത്യാശയുടെ ആത്മാവിനോട് നാം സംസാരിക്കണം. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ കടുകുമണിയുടെയും പുളിമാവിന്റെയും ഉപമയെ ആസ്പദമാക്കി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. നമ്മുടെ പരിമിതികളിലും അടിമത്തത്തിലും ജീര്‍ണ്ണതയിലും പ്രതീക്ഷയുടെ മഹത്വത്തിലേക്കുള്ള യാത്രയുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

ധാന്യത്തെ മണ്ണിലെറിയാനും പുളിമാവ് ധാന്യപ്പൊടിയില്‍ കുഴച്ചുചേര്‍ക്കാനും നമുക്ക് ധൈര്യമുണ്ടാവണം. കൈകളില്‍ അഴുക്കുപുളരുന്ന പ്രവൃത്തിയാണിത്. കൈകളില്‍ അഴുക്കു പുരളാതെ സ്വന്തമാക്കാവുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള മിഥ്യാധാരണ നല്കുന്നവര്‍ക്ക് ദുരിതമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login