ദൈവരാജ്യം എന്നാല്‍ സ്‌നേഹത്തില്‍ നഷ്ടപ്പെട്ടവര്‍ തിരികെയെത്തി സഹോദരീസഹോദരന്മാരായി ജീവിക്കുന്ന മഹാകുടുംബം: പാപ്പ

ദൈവരാജ്യം എന്നാല്‍ സ്‌നേഹത്തില്‍ നഷ്ടപ്പെട്ടവര്‍ തിരികെയെത്തി സഹോദരീസഹോദരന്മാരായി ജീവിക്കുന്ന മഹാകുടുംബം: പാപ്പ

വത്തിക്കാന്‍: ദൈവത്തോടും പരസ്പരവുമുള്ള അടുപ്പവും സ്‌നേഹവും നഷ്ടപ്പെട്ട മനുഷ്യന്‍ തിരികെയെത്തി പിതാവായ ദൈവത്തോടു ചേര്‍ന്ന് സകലരും സഹോദരിസഹോദരന്മാരായി ജീവിക്കുന്ന മഹാകുടുംബം തീര്‍ക്കലാണ് ദൈവരാജ്യം എന്ന പദം അര്‍ത്ഥമാക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബ്രേഷ്യ രൂപതയില്‍ നിന്നുള്ള മൂവായിരത്തോളം യുവജനങ്ങളുമായി പോള്‍ ആറാമന്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

സ്‌നേഹത്തിന്റെ യുക്തിയെ പിന്‍ചെല്ലാത്തതും സ്വന്തം താല്പര്യം മാത്രം സംരക്ഷിക്കുന്നതുമായ സ്വാര്‍ത്ഥതയാര്‍ന്ന അഹത്തെ ഉപേക്ഷിച്ചുകൊണ്ട് തന്നെ പിന്‍ചെല്ലാനാണ് യേശു നമ്മെ ക്ഷണിക്കുന്നത്. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ സ്വീകരിക്കുക. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി അതിന്റെ ഉദാഹരണമാണ്.

ആന്തരികമായ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കാനാണ് യേശു കുരിശില്‍ മരണം വരിച്ചത്. പാപമാണ് നമ്മുടെ മരണഹേതു. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login