മൂന്നു സന്യാസസഭകളുടെ സ്ഥാപകനായ റവ ഡോ. ജോസ് കൈമ്ലേട്ട് അന്തരിച്ചു

മൂന്നു സന്യാസസഭകളുടെ സ്ഥാപകനായ റവ ഡോ. ജോസ് കൈമ്ലേട്ട് അന്തരിച്ചു

ഏലൂര്‍: ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ്, സിസ്റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷനറീസ് ഓഫ് കംപാഷന്‍ എന്നീ സന്യാസസഭകളുടെ സ്ഥാപകന്‍ റവ. ഡോ ജോസ് കൈമ്ലേട്ട് നിര്യാതനായി. 77 വയസായിരുന്നു.

സംസ്‌കാരം 30 ന് മിഷനറീസ് ഓഫ് കംപാഷന്‍ സഭയുടെ ചുമതലയിലുള്ള ഗുഡ് സമരിറ്റന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ചാപ്പലില്‍ നടക്കും. പാലാ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് കുര്യാക്കോസ് അന്നമ്മ ദമ്പതികളുടെ മകനാണ്.

1966 ല്‍ വൈദികനായ ഇദ്ദേഹം വിജയവാഡ, ഏലൂര്‍ രൂപതകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

You must be logged in to post a comment Login