സഭാ വക സ്വത്തുക്കളുടെ കണക്ക് ബോധിപ്പിക്കണമെന്ന് ഹൈക്കോടതി

സഭാ വക സ്വത്തുക്കളുടെ കണക്ക് ബോധിപ്പിക്കണമെന്ന് ഹൈക്കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സഭാവക വസ്തുവകകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അലഹബാദ് ഹൈക്കോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് ഡിഎസ് ത്രിപാഠി എന്നിവരാണ് സ്വരാജ് പാര്‍ട്ടി ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത കേസില്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.

വര്‍ഷിപ്പ് സ്‌പെഷ്യല്‍ പ്രൊവിഷന്‍ ആക്ട് 1991 പ്രകാരം സഭയുടെ വസ്തുവകകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടുള്ളതല്ല. സഭ അനധികൃതമായി വാണിജ്യാവശ്യങ്ങള്‍ക്കായി സഭാവസ്തുവകകള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയെതുടര്‍ന്നാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login