ഹൈ​ക്കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ വീ​ടു​ക​ളി​ൽ മ​ദ്യ​മൊ​ഴു​ക്ക് ന​ട​ക്കു​ക​യാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ വീ​ടു​ക​ളി​ൽ  മ​ദ്യ​മൊ​ഴു​ക്ക് ന​ട​ക്കു​ക​യാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി

പാലാ: നിയമപരവും അനുവദനീയവുമായ വിധവും വീടുകളിൽ ചടങ്ങുകളോടനുബന്ധിച്ചു മദ്യം വിളന്പാമെന്നും എക്സൈസിനും പോലീസിനും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധിയുടെ മറവിൽ വീടുകളിൽ ചടങ്ങുകൾ സൃഷ്ടിച്ച് മദ്യമൊഴുക്ക് നടക്കുകയാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.

ഒരാൾ തീരുമാനിച്ചാൽ 365 ദിവസവും വീടുകളിൽ ചടങ്ങുകൾ സൃഷ്ടിക്കാം. 2012 ഫെബ്രുവരി 14-ലെ ഉത്തരവുപ്രകാരം പ്രായപൂർത്തിയായ ഒരു വ്യക്തിക്കു കൈവശംവയ്ക്കാവുന്ന മദ്യത്തിന്‍റെ അളവ് ഒന്നര ലിറ്റർ കള്ളും രണ്ടര ലിറ്റർ വിദേശനിർമിത വിദേശമദ്യവും മൂന്നു ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറും വൈനും മൂന്നര ലിറ്റർ വീതവും ഒരു ലിറ്റർ കോക്കോ ബ്രാണ്ടിയും എന്നിങ്ങനെ ആകെ 15 ലിറ്റർ മദ്യമാണ്.

എന്നാൽ, പ്രായപൂർത്തിയായ അഞ്ചു പേർ ഒരു വീട്ടിൽ ഉണ്ടെങ്കിൽ ബില്ലോടുകൂടി 75 ലിറ്റർ മദ്യം ചടങ്ങുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടിൽ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്താലും നടപടിയെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും മദ്യപാനത്തിനുള്ള പഠനകളരികളായി വീടുകൾ മാറും.

ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കാൻ അനുവദിക്കാത്ത ജനങ്ങളുടെ നെഞ്ചിലേറ്റ ഒരു വെള്ളിടിയാണ് ഈ നിയമപ്രശ്നം.

കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്യോസ്, ബിഷപ് ഡോ.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, ഫാ. പോൾ കാരാച്ചിറ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്‍റണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, ആന്‍റണി ജേക്കബ്, വൈ. രാജു എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login