പള്ളിയില്‍ പോകുന്നതിന് ക്രൈസ്തവര്‍ക്ക് വിലക്ക്, പ്രാര്‍ത്ഥിക്കുന്നതിനും

പള്ളിയില്‍ പോകുന്നതിന് ക്രൈസ്തവര്‍ക്ക് വിലക്ക്, പ്രാര്‍ത്ഥിക്കുന്നതിനും

മധ്യപ്രദേശ്: മധ്യപ്രദേശിലെ ക്രൈസ്തവര്‍ക്ക് ഹിന്ദു തീവ്രവാദികളുടെ ഭീഷണി. ആരാധനാലയങ്ങളില്‍ പോകുകയോ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നാണ് താക്കീത്. വിലക്ക് മറികടന്ന് പോയാല്‍ മര്‍ദ്ദനം മുതല്‍ ജീവഹാനി വരെ സംഭവിച്ചേക്കാന്‍ ഇടയുണ്ട് എന്നും ഭീഷണിയുണ്ട്.

ഈ ഭീഷണിക്ക് വഴങ്ങി പതിനഞ്ച് കുടുംബങ്ങള്‍ പള്ളിയില്‍ പോക്ക് നിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി ഇരുനൂറിലധികം ആളുകള്‍ പള്ളിയില്‍ വരാറുണ്ടായിരുന്നതാണ്. ഇപ്പോള്‍ അത് അമ്പതോ അറുപതോ ആയി ചുരുങ്ങി. പാസ്റ്റര്‍ സിംങ്അറിയിച്ചു. വീടുകളില്‍ പോലും പ്രാര്ത്ഥിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു ഭീഷണി.

ഞങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ സാധിക്കാതെ വന്നേക്കാം. പക്ഷേ ഞങ്ങളൊരിക്കലും ക്രിസ്തുവിനെ തള്ളിപ്പറയില്ല. ക്രൈസ്തവര്‍ പറയുന്നു.

You must be logged in to post a comment Login