ഹോചിമിന്‍ സിറ്റിക്ക് രണ്ടാമത്തെ ആക്‌സിലറി ബിഷപ്

ഹോചിമിന്‍ സിറ്റിക്ക് രണ്ടാമത്തെ ആക്‌സിലറി ബിഷപ്

വിയറ്റ്‌നാം: ഹോചിമിന്‍ സിറ്റി അതിരൂപതയ്ക്ക് പുതിയ ഒരു ആക്‌സിലറി ബിഷപ്പിനെക്കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫാ. ലൂയിസ് നൗഗെയ്ന്‍ അന്‍ തുവാനാണ് പുതിയ ആക്‌സിലറി ബിഷപ്. ഓഗസ്റ്റ് 25 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

വിയറ്റ്‌നാം കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ എപ്പിസ്‌ക്കോപ്പല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി മിനിസ്ട്രിയുടെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത മെത്രാന്‍. ബിഷപ് ജോസഫ് ദോ മാന്‍ഹ് ഹങ് ആണ് ഹോചിമിനിലെ മറ്റൊരു ആക്‌സിലറി ബിഷപ്.

വിയറ്റ്‌നാമിലെ വളരെ സജീവമായ രൂപതയാണ് ഹോചിമിന്‍സിറ്റി. 690.000 കത്തോലിക്കരാണ് ഇവിടെയുള്ളത്. 900 വൈദികരും 7,200 സന്യസ്തരും 8,000 കാറ്റക്കിസ്റ്റുകളും ഇവിടെയുണ്ട്.

നിയുക്ത മെത്രാന്‍ 1962 ലാണ് ജനിച്ചത്. 1999 ല്‍ വൈദികനായി.

You must be logged in to post a comment Login