വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തിയവരുടെ സംഗമം

വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തിയവരുടെ സംഗമം

കൊച്ചി: വിശുദ്ധഗ്രന്ഥം വിവിധ ഭാഷകളില്‍ പകര്‍ത്തിയെഴുതി വചനപ്രഘോഷണത്തിനു പുതിയ മാനങ്ങള്‍ നല്‍കിയവര്‍ ഫിയാത്ത് മിഷന്‍റെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ (ക്രൈസ്റ്റ് നഗര്‍) നടക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍- ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം 2017) ഒത്തുകൂടി. വിവിധ ഭാഷകളിലേക്കു ബൈബിള്‍ പകര്‍ത്തിയെഴുതുന്ന മത്സരത്തില്‍ (സ്‌ക്രിപ്തുറ) പങ്കെടുത്തവരാണു സ്‌നേഹസംഗമം എന്നു പേരിട്ട പരിപാടിയില്‍ ഒത്തുകൂടിയത്.

സാഗര്‍ ബിഷപ് മാര്‍ ആന്‍റണി ചിറയത്ത് ഉദ്ഘാടനം ചെയ്തു. സ്നഹസംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങള്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ ലഭിച്ച ദൈവാനുഭവത്തെക്കുറിച്ചു പങ്കുവച്ചു. അന്യഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജൊവായ് ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ, ഇറ്റാനഗര്‍ ബിഷപ് ഡോ. ജോണ്‍ തോമസ് കട്രുകുടിയില്‍, സീറോ മലബാര്‍ മൈഗ്രന്‍റ്സ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, മിഷന്‍ കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്റര്‍ ജോസ് ഓലിക്കന്‍, സ്‌ക്രിപ്തുറ കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.തൃശൂര്‍ അതിരൂപത സഹാമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഇന്നലെ മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തു സന്ദേശം നല്‍കി. ഫിയാത്ത് വിഷന്‍ 2033, കുട്ടികളുടെ സംഗമം, മലയാറ്റൂര്‍ തീര്‍ഥാടനം, മിഷന്‍ കണ്‍വന്‍ഷന്‍, മിഷന്‍ ധ്യാനം, എക്‌സിബിഷന്‍ എന്നിവയും ഇന്നലെയുണ്ടായിരുന്നു.

മിഷന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും.

You must be logged in to post a comment Login