എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു, പക്ഷേ…

എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു, പക്ഷേ…

വത്തിക്കാന്‍: കരുണയുടെ പ്രവൃത്തിയിലൂടെ എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

കരുണയെന്നത് ദുര്‍ബലമായ ഹൃദയമല്ല. അത് സത്യമാണ്, എന്നാല്‍ അതൊരിക്കലും എളുപ്പമല്ല. പക്ഷേ ഒരു കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു. അലസര്‍ക്കുള്ളതല്ല വിശുദ്ധി. നിങ്ങള്‍ക്ക് കരുണയുടെ പ്രവൃത്തികളെക്കുറിച്ച് അറിയാമോ? കരുണയെക്കുറിച്ച് പഠിക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ പോകുകയോ ഡിഗ്രി സമ്പാദിക്കുകയോ വേണ്ട.എല്ലാവര്‍ക്കും കരുണ പഠിക്കാം. ക്രിസ്തുവിന്റെ സ്‌നേഹം മനസ്സിലാക്കുകയും അത് പഠിക്കുകയും ചെയ്താല്‍. പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, തിരുവചന വായന.. അള്‍ത്താരബാലകരുടെ സമ്മേളനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അറുപതിനായിരം പേര്‍ സമ്മേളിച്ചു. സെന്റ് പീറ്റേഴ്‌സ് സ്വ്കയറിലായിരുന്നു സമ്മേളനം.

നിങ്ങള്‍ക്ക് അപ്പസ്‌തോലന്മാരാകാന്‍ കഴിയണം. നമുക്ക് അധികം വാക്കുകള്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ മതി. പാപ്പ ഓര്‍മ്മിപ്പിച്ചു.

 

You must be logged in to post a comment Login