ദൈവമഹത്വത്തിന് വേണ്ടി ജീവിക്കുക” ഹോളിവുഡ് നടന്‍ വിശ്വാസജീവിതം പ്രഘോഷിക്കുന്നു

ദൈവമഹത്വത്തിന് വേണ്ടി ജീവിക്കുക” ഹോളിവുഡ് നടന്‍ വിശ്വാസജീവിതം പ്രഘോഷിക്കുന്നു

കഴിഞ്ഞ 35 വര്‍ഷമായി ഹോളിവുഡില്‍ നടനായും എഴുത്തുകാരനായും പ്രൊഡ്യൂസറായും ജീവിക്കുന്ന വ്യക്തിയാണ് ഡാനിയേല്‍ റോബക്ക്. ഓരോ ദിവസവും ആളുകള്‍ ദൈവമഹത്വത്തിന് വേണ്ടി ജീവിക്കണമെന്ന് തന്റെ പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംബന്ധിക്കവെ അദ്ദേഹം വ്യക്തമാക്കി.

വിശ്വാസസംബന്ധമായ ചിത്രങ്ങള്‍ താന്‍ പണിപ്പുരയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും റോബക്ക് പറഞ്ഞു. ഞാന്‍ എല്ലാദിവസവും നന്നായി ജീവിക്കുന്നു. എന്നാല്‍ അതൊരിക്കലും എന്റെ അവസാന ദിവസം എന്ന മട്ടിലല്ല. മറിച്ച് ഓരോ ദിനവും എന്റെ ആദ്യ ദിനം ആണെന്ന മട്ടിലാണത്. ഓരോ ദിവസവും ഞാനുണരുന്നത് ദൈവം എനിക്ക് നല്കിയ ഈ ദിവസത്തെ ദൈവത്തിന് വേണ്ടി മഹത്വപ്പെടുത്താനാണ്. ഗെറ്റിംങ് ഗ്രേസ് എന്നാണ് ഇദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേര്. പക്ഷേ സാധാരണപോലെയുള്ള ഒരു ക്രിസ്ത്യന്‍ ചിത്രമല്ല ഇതെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login