ഹോളിവുഡ് ഐക്കണ്‍ സ്റ്റീവ് മക്വീന്‍ മരണത്തിന് മുമ്പ് വിശ്വാസത്തിലേക്ക് വന്നു- പാസ്റ്റര്‍ ഗ്രെഗ് ലൗറി എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു

ഹോളിവുഡ് ഐക്കണ്‍ സ്റ്റീവ് മക്വീന്‍ മരണത്തിന് മുമ്പ് വിശ്വാസത്തിലേക്ക് വന്നു- പാസ്റ്റര്‍ ഗ്രെഗ് ലൗറി എഴുതിയ പുസ്തകം ശ്രദ്ധേയമാകുന്നു

ഹാര്‍വസ്റ്റ് മിനിസ്്ട്രീസിന്റെ പാസ്റ്റര്‍ ഗ്രെഗ് ലൗറി എഴുതിയ സ്റ്റീവ് മക്വീന്‍ ദ സാല്‍വേഷന്‍ ഓഫ് ആന്‍ അമേരി്ക്കന്‍ ഐക്കണ്‍ എന്ന പുതിയ കൃതി ഏറെ ശ്രദ്ധേയമാകുന്നു. ഒരു കാലത്ത് ഹോളിവുഡില്‍ തരംഗമായി മാറിയിരുന്ന അഭിനയപ്രതിഭയായിരുന്നു സ്റ്റീവ് മക്വീന്‍. അദ്ദേഹത്തിന്റെ കാറോട്ടങ്ങളും ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള സംഘടനരംഗങ്ങളും അദ്ദേഹത്തിന നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. ദ മാഗ്നിഫിക്കന്റ് സെവന്‍, ദ ഗ്രേറ്റ് എസ്‌കേപ്പ് തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.

ഭൂമിവച്ചു നീട്ടിയ യാതൊരു സുഖങ്ങളോടും നോ എന്ന് പറയാത്ത ആളായിരുന്നു സ്റ്റീവ്. ഇങ്ങനെയെല്ലാമുള്ള സ്റ്റീവിനെയാണ് പൊതുസമൂഹം കൂടുതലായി മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ പലര്‍ക്കും അറിഞ്ഞുകൂടാത്ത മറ്റൊരു സ്റ്റീവിനെയാണ് ഗ്രന്ഥകാരന്‍ തന്റെ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മരണത്തിന് മുമ്പ് സ്റ്റീവ് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നിരുന്നുവെന്നാണ് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നത്. മദ്യപാനിയായ പിതാവിന്റെയും മാതാവിന്റെയും മകനായിട്ടായിരുന്നു സ്റ്റീവിന്റെ ജനനം. നിരവധി സ്ത്രീകളും രണ്ട് വിവാഹമോചനങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. മാതാപിതാക്കളുടെ വഴിയെ ലഹരിയുടെ പുറകെയും ആ ജീവിതം അലഞ്ഞു. 1980 ല്‍ അമ്പതാം വയസിലായിരുന്നു മരണം.

അതിന് മുമ്പേ അദ്ദേഹത്തിന്റെ മാനസാന്തരം സംഭവിച്ചു.

You must be logged in to post a comment Login