തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞു

തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞു

കോഴിക്കോട് : പാതിരാക്കുര്‍ബാന മധ്യേ ഡിസംബര്‍ 24 ന് തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയെ കണ്ട് മാപ്പ് പറഞ്ഞു. തങ്ങള്‍ക്കുള്ള ഖേദവും അവര്‍ അറിയിച്ചു. എവിടെ വന്ന് വേണമെങ്കിലും മാപ്പ് പറയാനും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ചെമ്പുകടവ് പള്ളിയിലാണ് ഈ അനിഷ്ടസംഭവം നടന്നത്. വിശുദ്ധ കുര്‍ബാന സ്വീകരണസമയത്തെ അസ്വഭാവികമായ പെരുമാറ്റരീതികളാണ് വിശ്വാസികളില്‍ സംശയം ജനിപ്പിച്ചതും ഇവരെ പിടികൂടാന്‍ സഹായകമായതും. ചോദ്യം ചെയ്തപ്പോള്‍ ക്രിസ്ത്യന്‍ പേരുകളാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഐഡി കാര്‍ഡുകളില്‍ മറ്റ് മതസ്ഥരാണെന്ന് തെളിയുകയായിരുന്നു.

You must be logged in to post a comment Login