ഭൂകമ്പത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത ഒന്നര വര്‍ഷം പഴക്കമുള്ള തിരുവോസ്തി കണ്ടെത്തി

ഭൂകമ്പത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത ഒന്നര വര്‍ഷം പഴക്കമുള്ള തിരുവോസ്തി കണ്ടെത്തി

ഇറ്റലി: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തി വെളിവാക്കുന്ന സത്യങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി.

ഒന്നരവര്‍ഷംമുമ്പ് നടന്ന ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ദേവാലയത്തില്‍ നിന്നും യാതൊരു പരിക്കും ഏല്ക്കാത്ത വിധത്തില്‍ തിരുവോസ്തി കണ്ടെത്തിയിരിക്കുന്നു.2016 ലാണ് ഇറ്റലിയിലെ അര്‍ക്വാട്ടാ ഡെല്‍ ട്രോന്റോ ദേവാലയം ഭൂകമ്പത്തില്‍ തകര്‍ന്നത്.

പക്ഷേ ഈ കാലയളവോ കാലാവസ്ഥാവ്യതിയാനമോ ഒന്നും തിരുവോസ്തിക്ക് കേടുപാടുകള്‍ വരുത്തിയിട്ടില്ല. നാല്പത് തിരുവോസ്തികളാണ് ഇപ്രകാരം കണ്ടെത്തിയിരിക്കുന്നത്.

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ഇതും ചേര്‍ക്കപ്പെടുമോ..കാത്തിരിക്കുക തന്നെ.

You must be logged in to post a comment Login