വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണോ ഇതാ ചില എളുപ്പവഴികള്‍

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണോ ഇതാ ചില എളുപ്പവഴികള്‍

അനുദിനമുള്ള വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം സജീവമാക്കാന്‍ ആഗ്രഹമുണ്ടോ?

എങ്കില്‍ അതിന് ആദ്യം ചെയ്യേണ്ടത് വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന പ്രതീകങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുകയാണ്. തിരുവചനാധിഷ്ഠിതമായി അവയെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അര്‍ത്ഥം അറിഞ്ഞ് വിശുദ്ധ കുര്‍ബാനയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ കൂടുതല്‍ ഭക്തിയും വിശ്വാസവും ഉണ്ടാകും.

പള്ളിയിലേക്ക് പോകുന്നതിന് മുമ്പ് അന്നേ ദിവസം വിശുദ്ധ ബലിക്കിടയില്‍ വായിക്കുന്ന തിരുവചനഭാഗം വായിച്ചിട്ട് പോകുക. അവയെക്കുറിച്ച് ധ്യാനിക്കുക.

അതുപോലെ വിശുദ്ധ ബലി പാതിയാകുമ്പോഴോ ഇടയ്‌ക്കോ വന്നു കയറുന്നതിന് മുമ്പ് പതിനഞ്ച് മിനിറ്റെങ്കിലും നേരത്തെ പള്ളിയില്‍ വരാനും നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കാനും തയ്യാറാകുക.

ഇതിനൊക്കെ പുറമേ കാവല്‍മാലാഖയോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക വിശുദ്ധ കുര്‍ബാനയില്‍ ഭക്തിബഹുമാനങ്ങളോടെ പങ്കെടുക്കുന്നതിനുള്ള കൃപയ്ക്ക് വേണ്ടി കാവല്‍മാലാഖയുടെ സഹായം തേടുക.

You must be logged in to post a comment Login