ആദ്യമായി പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ബ്രെയിലി ഭാഷാരൂപത്തില്‍

ആദ്യമായി പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ബ്രെയിലി ഭാഷാരൂപത്തില്‍

ലണ്ടന്‍:  പുരാതന ലത്തീന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ആദ്യമായി ബ്രെയിലി ഭാഷാരൂപത്തില്‍  ഈ മാസം അവസാനത്തോടെ ലഭ്യമാകും. യു.കെ ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന ടോര്‍ച്ച് ട്രസ്റ്റുമായി സഹകരിച്ച്  ലാറ്റിന്‍ മാസ്സ് സൊസൈറ്റിയാണ് ബ്രെയിലി രൂപത്തിലുള്ള വിശുദ്ധ കുര്‍ബാന പുസ്തകം ഇറക്കുന്നത്.

‘ബിഷപ്സ് കാനന്‍’ എന്ന പേരില്‍ കാഴ്ചക്കുറവുള്ള പുരോഹിതര്‍ക്കായി വലിയ അക്ഷരത്തിലുള്ള തക്സയും അനുബന്ധ പുസ്തകങ്ങളും ദി ലാറ്റിന്‍ മാസ്സ് സൊസൈറ്റി തയാറാക്കുന്നുണ്ട്.

ലൂയീസ് ബ്രെയിലി എന്ന കത്തോലിക്കാ സംഗീതജ്ഞനാണ് ബ്രെയിലി ഭാഷ കണ്ടുപിടിച്ചത്.

You must be logged in to post a comment Login