കുര്‍ബാനയ്ക്ക് പണം കൊടുക്കേണ്ടതില്ല: മാര്‍പാപ്പ

കുര്‍ബാനയ്ക്ക് പണം കൊടുക്കേണ്ടതില്ല: മാര്‍പാപ്പ

വത്തിക്കാന്‍: ആത്മാക്കളുടെ രക്ഷയ്ക്ക് പണം കൊടുത്ത് വാങ്ങേണ്ട ഒരു ഉടമ്പടിയല്ല വിശുദ്ധ കുര്‍ബാനയെന്നും അത് ക്രിസ്തുവിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മയാണെന്നും എല്ലാവര്‍ക്കും അത് സൗജന്യമായി നല്‌കേണ്ടതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മരണമടഞ്ഞുപോയവരെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ നിശ്ശബ്ദമായ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കാമെന്നും എന്നാല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പണം നല്‌കേണ്ട കടമയില്ലെന്നും പാപ്പ വിശദീകരിച്ചു. മാര്‍ച്ച് ഏഴിന് നടന്ന പൊതുദര്‍ശന വേളയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

രക്ഷ സൗജന്യമാണ്. അതുകൊണ്ട് കുര്‍ബാന അര്‍പ്പിക്കാന്‍ നിങ്ങള്‍ പണം കൊടുക്കേണ്ടതില്ല. വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ ത്യാഗമാണ്. ഇത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login