ചൈനയില്‍ കുര്‍ബാനയ്ക്കിടെ പോലീസ് റെയ്ഡ്

ചൈനയില്‍ കുര്‍ബാനയ്ക്കിടെ പോലീസ് റെയ്ഡ്

ബെയ്ജിംങ്: വിശുദ്ധ കുര്‍ബാന നടന്നുകൊണ്ടിരിക്കവെ പോലീസിന്റെ ഇടപെടല്‍. നിയമപരമല്ലാത്ത മതപരമായ പ്രവൃത്തിയെന്നാണ് കുര്‍ബാന തടസ്സപ്പെടുത്തിയതിന് പോലീസ് വിശദീകരണം നല്കിയിരിക്കുന്നത്. ചൈനയിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ പ്രൊവിന്‍സിലാണ് സംഭവം.

അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ ദേവാലയത്തിലാണ് ഈ അനിഷ്ടം സംഭവം അരങ്ങേറിയത്. ഏപ്രില്‍ 20 ന് കുര്‍ബാനയ്ക്കിടയ്ക്കാണ് ഇത് നടന്നത്. പോലീസിനോട് തര്‍ക്കിക്കുന്ന ഇടവകക്കാരെയും ഇടവകവൈദികനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന പോലീസിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ രംഗങ്ങള്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ രണ്ട് മെത്രാന്മാരെ ഈസ്റ്റര്‍ ദിനത്തില്‍ രൂപതയില്‍ തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പോലീസ് ഉത്തരവിറക്കിയിരുന്നു.

You must be logged in to post a comment Login