വിശുദ്ധ കുര്‍ബാനയ്ക്ക് വൈകരുത്: മാര്‍പാപ്പ

വിശുദ്ധ കുര്‍ബാനയ്ക്ക് വൈകരുത്: മാര്‍പാപ്പ

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാനയ്ക്ക് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ കുര്‍ബാനയിലെ ഓരോ ഘടകവും വളരെ പ്രധാനപ്പെട്ടതാണ്. വിശുദ്ധ കുര്‍ബാനയിലെ തുടക്കത്തിലെ കുരിശടയാളം മുതല്‍.. നമ്മള്‍ ഒരു സമൂഹമായി നിന്നുകൊണ്ടാണ് ദൈവത്തെ ആരാധിക്കുന്നത്.. പാപ്പ പറഞ്ഞു.

അതുകൊണ്ട് സുവിശേഷവായന കഴിഞ്ഞിട്ട എത്തിയാല്‍ മതി, അച്ചന്റെ പ്രസംഗം കഴിയട്ടെ എന്നൊന്നും വിചാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ വൈകരുത്. വിശുദ്ധ കുര്‍ബാനയിലെ നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന പല ഘടകങ്ങളും യഥാര്‍ത്ഥത്തില്‍ വളരെ പ്രധാനപ്പെട്ടവയാണ്. ഉദാഹരണത്തിന് വൈദികന്‍ ബലിപീഠം ചുംബിക്കുന്നത്.. അള്‍ത്താര യേശുക്രിസ്തുവിന്റെ പ്രതിരൂപമാണ്. അതിനെയാണ് വൈദികന്‍ ചുംബിക്കുന്നത്.

ക്രിസ്തുവിന്റെ സ്‌നേഹവുമായി കണ്ടുമുട്ടാനുള്ള അവസരമാണ് വിശുദ്ധ കുര്‍ബാന. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login