ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയായിലെ ദേവാലയത്തില്‍ ബലിഅര്‍പ്പിച്ചു

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയായിലെ ദേവാലയത്തില്‍ ബലിഅര്‍പ്പിച്ചു

ഡമാസ്‌ക്കസ്: ഐഎസ് ഭീകരരില്‍ നിന്ന് സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച നഗരത്തില്‍ ആറുവര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ ബലി അര്‍പ്പിച്ചു. ഡെയ് ര്‍ എസ്സോറിലെ സെന്‌റ് മേരീസ് ദേവാലയത്തിനാണ് ഈ ഭാഗ്യം ലഭിച്ചത്. സിറിയക് ഓര്‍ത്തഡോക്‌സ് സഭയുടെ അന്തോഖ്യന്‍ പാത്രിയാര്‍ക്കീസായ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ ബലിയില്‍ ഏതാനും മുസ്ലീം വിശ്വാസികളും പങ്കെടുത്തു. 2011 ല്‍ മുപ്പതിനായിരത്തോളം ക്രൈസ്തവര്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ച് ക്രൈസ്തവരേ ഇവിടെയുള്ളൂ.പലായനം ചെയ്തവരെല്ലാം തിരികെ വരുമെന്നും ദേവാലയം പുതുക്കിപ്പണിയുമെന്നും പ്രതീക്ഷിക്കുന്നതായി പാത്രിയാര്‍ക്കീസ് പറഞ്ഞു.

 

You must be logged in to post a comment Login