വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിക്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണമേന്മ ഉറപ്പുവരുത്തണം

വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിക്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണമേന്മ ഉറപ്പുവരുത്തണം

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിക്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് രൂപതാധ്യക്ഷന്മാര്‍ക്ക് ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ സര്‍ക്കുലര്‍ അയച്ചു.

അടുത്തകാലം വരെ സന്യാസസമൂഹങ്ങളാണ് ഇത് തയ്യാറാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇത് ലഭ്യമായ സ്ഥിതിക്കാണ് കുര്‍ബാന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

ജൂലൈ എട്ടിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണം പുറപ്പെടുവിച്ചിരിക്കുന്നത്.

You must be logged in to post a comment Login