തിരുക്കല്ലറ ദേവാലയം വീണ്ടും തുറക്കുന്നു

തിരുക്കല്ലറ ദേവാലയം വീണ്ടും തുറക്കുന്നു

ജറുസലേം: തിരുക്കല്ലറ ദേവാലയം വീണ്ടും തുറക്കാന്‍ തീരുമാനമായി. ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌ക്കാരത്തിലും ഭൂമിയേറ്റെടുക്കല്‍ നിയമത്തിലും പ്രതിഷേധിച്ചായിരുന്നു തിരുക്കല്ലറ ദേവാലയം അടച്ചിട്ടത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. എന്നാല്‍ ഈ വിഷയത്തെ സംബന്ധിച്ച് പ്രശ്‌നപരിഹാരത്തിനായി ഇസ്രായേല്‍ ഗവണ്‍മെന്റ് പ്രത്യേക കമ്മറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്നാണ് തിരുക്കല്ലറ ദേവാലയം തുറക്കാന്‍ വിവിധ ക്രൈസ്തവസഭാധ്യക്ഷന്മാര്‍ തീരുമാനമെടുത്തത്.

നികുതി പിരിക്കുന്നതിനുള്ള നടപടികള്‍ റദ്ദാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login