പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് : മാര്‍പാപ്പ

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് : മാര്‍പാപ്പ

വത്തിക്കാന്‍: പരിശുദ്ധാത്മാവിന്റെ കൃപകളും ദാനങ്ങളും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധാത്മാവിന്റെ ജ്ഞാനസ്‌നാനം എല്ലാവരുമായി പങ്കുവയ്ക്കുക. ഇടതടവില്ലാതെ ദൈവത്തെ സ്തുതിക്കുക. വിവിധ സഭാവിഭാഗങ്ങളുമായി പ്രാര്‍ത്ഥനയിലും സല്‍പ്രവൃത്തികളിലുമായി ഒരുമിച്ച് മുന്നേറുക. കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ച് എക്യുമെനിക്കല്‍ പ്രെയര്‍ മീറ്റിംങില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സഭ മുഴുവനും വേണ്ടിയുള്ളതാണ്. അത് ചിലര്‍ക്ക് മാത്രമുള്ളതല്ല..അവിടെ ആരും മാസ്‌ററര്‍മാരല്ല. മറ്റുള്ളവര്‍ ദാസരുമല്ല. നമ്മളെല്ലാവരും ഇത് പങ്കുവയ്‌ക്കേണ്ടവരാണ്. ഏറ്റവും അമൂല്യമായ സമ്മാനമായി നാം സ്വീകരിച്ചിരിക്കുന്നത് നമ്മുടെ മാമ്മോദീസായാണ്. പരിശുദ്ധാരൂപി നമ്മെ മാനസാന്തരത്തിന്റെ പാതയിലേക്ക് നയിക്കുന്നു.

ഏറ്റവും ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കുക. സഭയും മാര്‍പാപ്പയും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണ്. അമ്പതിനായിരത്തോളം പേരാണ് ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഫാ. കന്തലമസെ ധ്യാനം നയിച്ചു. പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, സാക്ഷ്യം എന്നിവയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിച്ചു. മെയ് 31 മുതല്‍ ജൂണ്‍ നാലുവരെയായിരുന്നു കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വത്തിക്കാനില്‍ നടന്നത്.

രക്തത്തിന്റെ എക്യുമെനിസത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു. ഇന്ന് ലോകമെമ്പാടും ക്രൈസ്തവര്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെടുന്നു. അപ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടോ നിങ്ങള്‍ ഓര്‍ത്തഡോക്‌സാണോ..കത്തോലിക്കനാണോ ഇവാഞ്ചലിക്കലാണോ.. ലൂഥറനും കാല്‍വനിസ്റ്റുമാണോ.. ഇന്ന് മുമ്പെന്നെത്തെക്കാളുമേറെ ക്രൈസ്തവര്‍ തമ്മിലുള്ള ഐക്യം ആവശ്യമാണ്..പരിശുദ്ധാത്മാവിലുള്ള ഐക്യം. നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം..പ്രവര്‍ത്തിക്കാം.പരസ്പരംസ്‌നേഹിക്കാം. പാപ്പ പറഞ്ഞു.

You must be logged in to post a comment Login